സന്ദർശക വിസകൾക്ക് കൂടുതൽ മുൻഗണന നൽകാനൊരുങ്ങി കാനഡ. ടൂറിസം, പ്രധാന കോൺഫറൻസുകൾ, ഇവന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സന്ദർശക വിസകൾക്കാണ് കൂടുതൽ മുൻഗണന നൽകുക. ഇതിന്റെ ഭാഗമായി പ്രോസസിംഗ് നടപടികൾ വേഗത്തിലാക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് (ഐആർസിസി) വ്യക്തമാക്കി. പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് കാനഡയിലെത്തുന്ന വ്യക്തികൾ ഐആർസിസിയിൽ രജിസ്റ്റർ ചെയ്യുന്നതോടെ, അവരുടെ പ്രവേശനം സുഗമമാക്കാൻ സാധിക്കുന്നതാണ്.
വിവിധ ആവശ്യങ്ങൾക്കായി കാനഡയിൽ എത്തുന്നവർക്കുള്ള സേവന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐആർസിസി വിസ നടപടികൾ വേഗത്തിലാക്കുന്നത്. സന്ദർശക വിസയുടെ അപേക്ഷകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കാനഡ ഇതിന് മുൻപും വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ വർഷം ജൂണിൽ ഐആർസിസി 13 രാജ്യങ്ങളെ കൂട്ടിച്ചേർത്തുകൊണ്ട്, ഭാഗികമായി വിസ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ചിരുന്നു. നിലവിൽ, ഈ പട്ടികയിൽ 67 രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.
Also Read: ഭവന വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവരാണോ? ഉത്സവ സീസണിൽ ഈ ബാങ്കുകൾ നൽകുന്ന ഓഫറുകളെ കുറിച്ച് അറിയൂ
Post Your Comments