ErnakulamNattuvarthaLatest NewsKeralaNews

രോ​ഗി​യു​മാ​യി പോയ ആം​ബു​ല​ൻ​സ് ബ​സിടിച്ച് മ​റി​ഞ്ഞു: രോഗിയടക്കം രണ്ടുപേർക്ക് പരിക്ക്

ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ കൂ​വ​പ്പ​ടി പു​ത്ത​ൻ കു​ടി​വീ​ട്ടി​ൽ സ​നീ​ഷിനും (39), ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​യാ​യ സ്ത്രീ​ക്കും ആണ് പ​രി​ക്കേ​റ്റത്

പെ​രു​മ്പാ​വൂ​ർ: രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ ആം​ബു​ല​ൻ​സ് ടൂറിസ്റ്റ് ബ​സി​ടി​ച്ച് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ രോഗിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. അ​പ​ക​ട​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ കൂ​വ​പ്പ​ടി പു​ത്ത​ൻ കു​ടി​വീ​ട്ടി​ൽ സ​നീ​ഷിനും (39), ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​യാ​യ സ്ത്രീ​ക്കും ആണ് പ​രി​ക്കേ​റ്റത്.

Read Also : ആഗ്രയിൽ ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സഹായത്തിനായി കരഞ്ഞ് യുവതി – വീഡിയോ വൈറൽ

ഇ​ന്ന​ലെ രാ​ത്രി 8.30-ന് ​പെ​രു​മ്പാ​വൂ​ർ സി​ഗ്ന​ൽ ജംഗ്ഷനി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. വി​വാ​ഹ​പാ​ർ​ട്ടി സ​ഞ്ച​രി​ച്ചി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ടി​ച്ചാ​ണ് അ​പ​ക​ടം നടന്നത്. പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് രോഗിയായ സ്ത്രീ​യെ​യും കൊ​ണ്ട് എ​റ​ണാ​കു​ള​ത്തേ​ക്ക് പോവു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ൽ കൂത്താ​ട്ടു​കു​ള​ത്ത് നി​ന്ന് കു​ന്നം​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സാ​ണ് ഇ​ടി​ച്ച​ത്.

അപകടത്തെ തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ ചേ​ർ​ന്ന് രോ​ഗി​യെ മ​റ്റൊ​രു ആം​ബു​ല​ൻ​സി​ൽ ക​യ​റ്റിവി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button