യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കും. യോഗ ചെയ്യുന്നവർ പാലിച്ചിരിക്കേണ്ട 10 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
* വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ സ്ഥലത്തായിരിക്കണം യോഗ ചെയ്യേണ്ടത്.
* അടച്ചിട്ടിരിക്കുന്ന ഒരു മുറി ഒരിക്കലും യോഗയ്ക്കായ് തിരഞ്ഞെടുക്കരുത്.
* കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും വളരെ ഉത്തമം.
* ശരീരശുദ്ധി വരുത്തിയിട്ട് വേണം യോഗ ചെയ്യാൻ തുടങ്ങാൻ.
* പുരുഷന്മാർ അടിയിൽ മുറുകിയ വസ്ത്രവും സ്ത്രീകൾ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം.
* രാവിലെ നാലു മുതൽ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. അതിനു സാധിക്കാത്തവർ വൈകിട്ടു നാലര മുതൽ ഏഴുമണിവരെയും ചെയ്യാം.
* കഠിനമായ രോഗത്തിനടിമയായവർ ഡോക്ടറുടെ ഉപദേശം തേടിയശേഷം മാത്രമേ യോഗ ചെയ്യാവൂ.
* ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ സംസാരിച്ചുകൊണ്ടോ മറ്റു കർമങ്ങളിലേർപ്പെട്ടുകൊണ്ടോ ചെയ്യേണ്ട ഒന്നല്ല യോഗ.
* യോഗ ചെയ്യുന്ന ആൾ മദ്യപാനം, പുകവലി, മുറുക്ക് മുതലായ ശീലങ്ങൾ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും.
* യോഗ ചെയ്യുന്ന അവസരത്തിൽ തറയിൽ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ.
Post Your Comments