ThiruvananthapuramKeralaNattuvarthaLatest NewsNews

കനത്ത ഇടി മി​ന്നൽ: ഭൂ​മി കു​ഴി​ഞ്ഞു, ര​ണ്ട് വ​യോ​ധി​ക​ർ രക്ഷപ്പെട്ടത് അ​ത്ഭു​ത​ക​ര​മാ​യി

തെ​ങ്ങ് തീ ​പി​ടി​ച്ച് ക​ത്തി​യ​മ​ർ​ന്നു

വി​ഴി​ഞ്ഞം: മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ കനത്ത ഇടി മി​ന്ന​ലേ​റ്റ് ഭൂ​മി കു​ഴി​ഞ്ഞു. തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് വ​യോ​ധി​ക​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് നേ​രിയ പൊ​ള്ള​ലേ​റ്റു. തെ​ങ്ങ് തീ ​പി​ടി​ച്ച് ക​ത്തി​യ​മ​ർ​ന്നു.

Read Also : അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്: എം വി ഗോവിന്ദൻ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെയായിരുന്നു സം​ഭ​വം. കോ​വ​ളം കെ.​എ​സ്. റോ​ഡി​ന് സ​മീ​പ​ത്തെ പെ​ന്ത​ക്കോ​സ്ത് പ​ള്ളി​യു​ടെ മു​റ്റ​ത്തുവീ​ണ ഇ​ടി​മിന്ന​ൽ പ​റ​മ്പി​ലെ ത​റ​യും ത​ക​ർ​ത്തു. ഈ ​സ​മ​യം തൊ​ട്ട​ടു​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന രാ​ജ​മ്മ​യും മ​റ്റൊ​രാ​ളു​മാ​ണ് ഭാ​ഗ്യംകൊ​ണ്ട് ര​ക്ഷപ്പെ​ട്ട​ത്.

Read Also : ഈ രാജ്യത്ത് ദിവസങ്ങൾക്കുള്ളിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടാകും; ഐസ്‌ലൻഡിലെ തുടർച്ചയായ 800 ഭൂകമ്പങ്ങൾക്ക് പിന്നിൽ?

മി​ന്ന​ലി​ന്‍റെ​ ഷോ​ക്കി​ലാ​ണ് രാ​ജ​മ്മ​ക്ക് നേ​രിയ പൊ​ള്ള​ലേ​റ്റ​ത്. ഇ​തോ​ടൊ​പ്പം അ​യ​ൽ​വാ​സി​യാ​യ വൈ​ശാ​ഖി​ന്‍റെ വീ​ടി​നു മു​ന്നി​ലെ തെ​ങ്ങി​നും തീ ​പ​ട​ർ​ന്നു. വി​ഴി​ഞ്ഞ​ത്തുനി​ന്ന് ഫ​യ​ർഫോ​ഴ്സ് എ​ത്തിയാണ് തീ ​അ​ണ​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button