KeralaLatest NewsNews

പലസ്തീനില്‍ നടക്കുന്നത് ഒരു ജനതയെ മുഴുവന്‍ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാനുള്ള നീക്കം: പിണറായി വിജയന്‍

കോഴിക്കോട്: പലസ്തീനില്‍ നടക്കുന്നത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും ഒരു ജനതയെ ഒന്നാകെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലസ്തീനികളുടേത് ചെറുത്തുനില്‍പ്പാണ്. എന്നാല്‍, ചിലര്‍ പലസ്തീനികളെ ഭീകരവാദികളാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഹിന്ദുക്കള്‍ വിശാല ഹൃദയരാണ്, ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഇവർ കാരണം : ജാവേദ് അക്തര്‍

‘പലസ്തീന്‍ ജനതയ്ക്ക് വേണ്ടി പോരാടിയ യാസിര്‍ അറാഫത്തിനെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഭീകരന്‍ എന്ന് മുദ്ര കുത്തി. മനുഷ്യാവകാശ ലംഘന നടത്തിയ ഇസ്രയേലിലെ ഭരണാധികാരികളെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വാഴ്ത്തി പാടുന്നു. സാമ്രാജ്യത്വ വാദികള്‍ എടുത്ത ഇത്തരം നിലപാട് നമ്മുടെ രാജ്യത്തെ ചിലരും സ്വീകരിക്കുകയാണ്. ഏറ്റവും വലിയ ഭീകര രാഷ്ട്രങ്ങളില്‍ ഒന്നായ ഇസ്രയേല്‍ ആണ് ആക്രമണം നടത്തുന്നത്. കൂട്ട നരമേധം നടത്തുന്നവര്‍ക്ക് ഒപ്പമാണ് ബിജെപി സര്‍ക്കാര്‍ നില്‍ക്കുന്നത്’.

‘ബിജെപി സര്‍ക്കാര്‍ പറയുന്നത് അല്ല രാജ്യത്തിന്റെ ശബ്ദം. നമ്മള്‍ പലസ്തീന് ഒപ്പമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇസ്രയേലുമായുള്ള സൈനിക കരാറുകള്‍ റദ്ദാക്കാന്‍ കേന്ദ്രം തയ്യാറാവണം . നമ്മുടെ നികുതിപ്പണം കൊണ്ട് പലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കുകയല്ല വേണ്ടത്. പലസ്തീന് ഒപ്പമാണ് സിപിഎം. ഇതില്‍ നിലപാട് സ്വീകരിക്കാന്‍ പറ്റാത്ത ചിലരുണ്ട്. ആരുടെയും പേരെടുത്തു പറയുന്നില്ല. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളും അറിയാം. നീതിയും അനീതിയും ഏറ്റുമുട്ടുമ്പോള്‍ ഇടതുപക്ഷത്തിനു നിഷ്പക്ഷ് ഇല്ല. മണിപ്പൂര്‍ ജനതയോട് ഒപ്പമുണ്ട് എന്ന് പറയാതിരുന്നവര്‍ ഇസ്രയേലിനോട് ഒപ്പം ഉണ്ടെന്നു പ്രഖ്യാപിക്കുകയാണ്. ഐക്യരാഷ്ട്ര സഭയില്‍ വോട്ടെടുപ്പില്‍ നിന്ന് രാജ്യം വിട്ടു നിന്നതോടെ ലോകത്തിന് മുന്നില്‍ രാജ്യം അപമാനിതമായി’, മുഖ്യമന്ത്രി പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button