രാജ്യത്ത് ഏതാനും ദിവസങ്ങളായി വളരെയധികം ചർച്ച നേടിയിരിക്കുകയാണ് കേന്ദ്രസർക്കാർ പുതുതായി അവതരിപ്പിച്ച ബ്രോഡ്കാസ്റ്റിംഗ് സേവന ബിൽ. ഒടിടി ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ വരുന്ന ഉള്ളടക്കങ്ങൾക്ക് നിയന്ത്രണങ്ങൾ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ബ്രോഡ്കാസ്റ്റിംഗ് സേവന ബില്ലിന്റെ കരട് രേഖ പുറത്തിറക്കിയിരിക്കുന്നത്. ഈ ബില്ലുമായി ബന്ധപ്പെട്ട് 30 ദിവസത്തിനകം പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാനുള്ള അവസരം മന്ത്രാലയം നൽകിയിട്ടുണ്ട്. ബ്രോഡ്കാസ്റ്റിംഗ് സേവന ബിൽ പ്രാബല്യത്തിലാകുന്നതോടെ, വലിയ രീതിയിലുള്ള മാറ്റങ്ങൾക്കാണ് തുടക്കമിടുക.
1995-ലെ കേബിൾ ടെലിവിഷൻ ശൃംഖല നിയന്ത്രണ നിയമത്തിന് പകരമായാണ് ബ്രോഡ്കാസ്റ്റിംഗ് സേവന ബില്ലിന്റെ കരട് രൂപം പുറത്തിറക്കിയിരിക്കുന്നത്. കാലപ്പഴക്കമുള്ള നിയമങ്ങൾ, ചട്ടങ്ങൾ, മാർഗ്ഗരേഖകൾ എന്നിവ മാറ്റുകയും, നിയന്ത്രണ സംവിധാനങ്ങൾ ആധുനികവത്ക്കരക്കുകയുമാണ് പുതിയ ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് വാർത്താ പ്രക്ഷേപണ വകുപ്പ് വ്യക്തമാക്കി. ഒടിടി, ഡിജിറ്റൽ മാധ്യമം, ഡിടിഎച്ച്, ഐപി ടിവി തുടങ്ങിയവയെ കൂടി ഈ ബില്ലിന് കീഴിൽ ഉൾപ്പെടുത്തുന്നതാണ്.
Also Read: രാജ്യത്തെ മൊത്ത പ്രത്യക്ഷ നികുതി വരുമാനം കുതിച്ചുയരുന്നു, മുൻ വർഷത്തേക്കാൾ 17.5 ശതമാനം വർദ്ധനവ്
പ്രക്ഷേപണ മേഖലയുടെ നിയന്ത്രണ ചട്ടക്കൂടിനെ നവീകരിക്കുന്നതാണ് പുതിയ ബിൽ. ഉള്ളടക്കവിലയിരുത്തൽ സമിതിയെ വെച്ചുകൊണ്ട് സംരക്ഷകർ തന്നെ സ്വയംനിയന്ത്രണം ശക്തിപ്പെടുത്താനുള്ള വകുപ്പുകൾ ബില്ലിലുണ്ട്. അതേസമയം, ചട്ടങ്ങൾ ലംഘിക്കുന്ന അംഗങ്ങൾക്ക് പിഴയും അല്ലാതെയും ഉള്ള ശിക്ഷ വിധിക്കാൻ സ്വയംനിയന്ത്രണ സംവിധാനങ്ങൾക്ക് ശക്തി നൽകുന്നതാണ് ബില്ല്. വളരെ ഗുരുതരമായ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ വരെ വിധിച്ചേക്കാം.
Post Your Comments