കോട്ടയം: മീനടത്ത് അച്ഛനെയും മകനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വട്ടുകളത്തില്‍ ബിനു(49), മകന് ശിവഹരി(ഒൻപത്) എന്നിവരാണ് മരിച്ചത്.
പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു ഇരുവരും. രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാകുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
Read Also : അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്: എം വി ഗോവിന്ദൻ
പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments