ആലപ്പുഴ: പള്ളാത്തുരുത്തിയിലെ ഫുഡ് ലാൻഡ് റസ്റ്റോറന്റിൽ അതിക്രമിച്ച് കയറി കൗണ്ടറിലും സമീപത്തെ മേശകളിലുമായി സൂക്ഷിച്ചിരുന്ന 10,000 രൂപയും 7000 രൂപ വില വരുന്ന മൊബൈൽ ഫോണും മോഷ്ടിച്ച രണ്ടുപേര്‍ പൊലീസ് പിടിയില്‍. എറണാകുളം മാറംപള്ളി വിരുതനാട്ട് വീട്ടിൽ ജിത്തു സണ്ണി( 24), കോട്ടയം തൃക്കൊടിത്താനം കടമാൻചിറ പത്തിൽവീട്ടിൽ ടിനു (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്: എം വി ഗോവിന്ദൻ
കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിൽ പിടികിട്ടാപ്പുള്ളിയായ ജിത്തു സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ലെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാക്കനാട് ഇൻഫോ പാർക്കിന് സമീപം താമസിക്കുന്നതായി വിവരം ലഭിച്ചു.
തുടര്‍ന്ന്, സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. അരുണിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളാണ് അറസ്റ്റ് ചെയ്തത്. ടിനുവിനെ ചങ്ങനാശേരിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
Post Your Comments