ന്യൂഡൽഹി: ഹീറോ മോട്ടോകോർപ് ചെയർമാനെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹീറോ മോട്ടോർകോർപ് ചെയർമാൻ പവൻ മഞ്ചാളിന്റെ ന്യൂഡൽഹിയിലുള്ള 24.95 കോടി രൂപയുടെ മൂന്ന് വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് നടപടി.
വിദേശ കറൻസിയുടെ അനധികൃത ശേഖരം കണ്ടെത്തിയ സംഭവത്തിൽ മഞ്ചാളിനെതിരെയുള്ള നടപടികൾ സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ചാളിന്റെ ആസ്തികൾ ഇഡി കണ്ടെത്തിയത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മഞ്ചാളിയുടെ സുഹൃത്തും സഹായിയുമായ അമിത് ബാലിയെ വിദേശകറൻസിയുമായി വിമാനത്താവളത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 81 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസിയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഇതിന്റെ തുടർച്ചയായാണ് മഞ്ചാളിനെതിരെയും അന്വേഷണം നീണ്ടത്.
Read Also: കയറ്റുമതി വരുമാനത്തിൽ കുതിപ്പ്: ടെക്‌നോപാർക്കിന് 11,630 കോടി രൂപയുടെ കയറ്റുമതി വരുമാനം
Post Your Comments