Latest NewsKeralaNews

വീശിയടിച്ച കാറ്റ്: ബെവ്കോ ഔട്ട്‌ലെറ്റിൽ 1000ത്തോളം മദ്യക്കുപ്പികൾ വീണുടഞ്ഞു

കൊച്ചി: വീശിയടിച്ച കാറ്റിൽ ബെവ്‌കോ ഔട്ട്‌ലെറ്റിൽ 1000ത്തോളം മദ്യക്കുപ്പികൾ വീണുടഞ്ഞു. കനത്ത മഴക്കൊപ്പം വീശിയടിച്ച കാറ്റിലാണ് ബെവ്‌കോ ഔട്ട്‌ലെറ്റിൽ വലിയ നാശനഷ്ടം ഉണ്ടായത്. കാക്കനാട് ഇൻഫോപാർക്കിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് സംഭവം.

Read Also: തദ്ദേശ സ്ഥാപനങ്ങളെ വലിയ തകർച്ചയിലേക്ക് തള്ളിവിടുന്നതാണ് സർക്കാരിന്റെ നിലപാട്: വിമർശനവുമായി കെ സുരേന്ദ്രൻ

ആഞ്ഞുവീശിയ കാറ്റിൽ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ അലമാരയിൽ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികൾ താഴെ വീഴുകയായിരുന്നു. കാറ്റിനിടെ ജനലിന്റെ ചില്ലുകൾ തകർന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ റാക്കിലുണ്ടായിരുന്ന കുപ്പികൾ ഒന്നൊന്നായി താഴെ വീണു. കനത്ത മഴയും കാറ്റുമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. നിരവധി മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ പലയിടത്തും തകർന്നു. ഇതോടെ പല സ്ഥലങ്ങളിൽ വൈദ്യുതി ബന്ധവും തകരാറിലായി.

Read Also: മുൻ വൈരാഗ്യം മൂലം യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: സഹോദരങ്ങള്‍ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button