WayanadNattuvarthaLatest NewsKeralaNews

മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റി​ൽ 44 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി നി​ജാ​ഫ​ത്ത് (30), മ​ല​പ്പു​റം ഏ​റ​നാ​ട് സ്വ​ദേ​ശി ഫി​റോ​സ്(30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: 44 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മു​ത്ത​ങ്ങ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി നി​ജാ​ഫ​ത്ത് (30), മ​ല​പ്പു​റം ഏ​റ​നാ​ട് സ്വ​ദേ​ശി ഫി​റോ​സ്(30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : സുപ്രീം കോടതിയില്‍ പോയി കോടികള്‍ വക്കീല്‍ ഫീസ് ഖജനാവില്‍ നിന്ന് കൊടുത്ത് വാദിക്കുന്നതെന്തിനാണ് എന്ന് ആലോചിച്ചിട്ടുണ്ടോ?

ഇവർ ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​യി​രു​ന്നു എം.​ഡി.​എം.​എ കൊ​ണ്ടു​വ​ന്ന​ത്. സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ എ​ക്സൈ​സ് സം​ഘം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പാ​ക്ക​റ്റി​ലാ​ക്കി​യ നി​ല​യി​ൽ എം.​ഡി.​എം.​എ ക​ണ്ട​ത്.

Read Also : ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രം! ‘സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി’ ക്യാമ്പയിനിന് രാജ്യമെമ്പാടും മികച്ച സ്വീകരണം

ഇ​ന്‍സ്പെ​ക്ട​ര്‍ ജി.​എം. മ​നോ​ജ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റി​വ് ഓ​ഫീസ​ര്‍മാ​രാ​യ രാ​ജേ​ഷ് കോ​മ​ത്ത്, കെ.​വി. മ​നോ​ജ് കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​എം. മ​ഹേ​ഷ്, കെ.​വി. രാ​ജീ​വ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button