KottayamKeralaNattuvarthaLatest NewsNews

യു​വ​തി ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍: മരണത്തിൽ സം​ശ​യ​മെന്ന് ബന്ധുക്കൾ

കോ​ത​ന​ല്ലൂ​ര്‍ തു​വാ​നി​സ​യ്ക്കു സ​മീ​പം വ​ട്ട​പ്പ​റ​മ്പി​ല്‍ അ​നീ​ഷി​ന്‍റെ ഭാ​ര്യ പ്ര​ജി​ത(23) ആ​ണ് മ​രി​ച്ച​ത്

ക​ടു​ത്തു​രു​ത്തി: യു​വ​തി​യെ ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ത​ന​ല്ലൂ​ര്‍ തു​വാ​നി​സ​യ്ക്കു സ​മീ​പം വ​ട്ട​പ്പ​റ​മ്പി​ല്‍ അ​നീ​ഷി​ന്‍റെ ഭാ​ര്യ പ്ര​ജി​ത(23) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 10.30-ന് ​അ​നീ​ഷ് ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ജി​ത​യെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​നി​ല്‍ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന്, ക​ടു​ത്തു​രു​ത്തി പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര​വ​ര്‍ഷം മു​മ്പാ​ണ് ഇവർ വി​വാ​ഹി​ത​രാ​യ​ത്. പ്രണയവിവാഹമായിരുന്നു. മ​രി​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം പ്ര​ജി​ത ക​ല്ലം​പാ​റ​യി​ലെ വീ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യി​രു​ന്നു. മ​ദ്യ​പി​ച്ചെ​ത്തു​ന്ന അ​നീ​ഷ് വ​ഴ​ക്കി​ടാ​റു​ണ്ടെ​ന്ന് പ്ര​ജി​ത പ​റ​ഞ്ഞി​രു​ന്ന​താ​യി സ​ഹോ​ദ​ര​ന്‍ പ്ര​വീ​ണ്‍ പ​റ​ഞ്ഞു. പ്ര​ജി​ത​യു​ടെ ഫോ​ണ്‍ അ​നീ​ഷ് ത​ല്ലി​പ്പൊ​ട്ടി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്നും പ്ര​വീ​ണ്‍ പ​റ​യു​ന്നു.

Read Also : കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയത് സഹകരണവകുപ്പ്, ഇഡിയല്ല: മന്ത്രി വി.എന്‍ വാസവന്‍

മ​ര​ണ​ത്തി​ല്‍ മ​റ്റു ദു​രൂ​ഹ​ത​ക​ളൊ​ന്നു​മി​ല്ലെ​ന്നും എ​ന്നാ​ല്‍, മ​രി​ക്കാ​നു​ള്ള കാ​ര​ണം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും ക​ടു​ത്തു​രു​ത്തി എ​സ്എ​ച്ച്ഒ സ​ജീ​വ് ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. മ​ര​ണ​ത്തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്ന പ്ര​വീ​ണി​ന്‍റെ മൊ​ഴി​യ​നു​സ​രി​ച്ചു അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത​താ​യും എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു.

ക​ല്ലം​പാ​റ മു​ടി​യാ​ട്ട് പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ന്‍ – വി​ജ​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ്ര​വി​ത, പ്ര​ണ​വ് എ​ന്നി​വ​ര്‍ പ്ര​ജി​ത​യു​ടെ മ​റ്റു സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. പ്ര​ജി​ത​യു​ടെ സം​സ്‌​കാ​രം ഇ​ന്ന് ​ക​ല്ലം​പാ​റ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button