മംഗളൂരു: പുത്തൂരിലെ പുലിവേഷ നൃത്തസംഘത്തിന്റെ തലവനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നു. പുത്തൂര്‍ ടൗണ്‍ പരിസരത്ത് ആറ് വര്‍ഷമായി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന പുലിക്കളി സംഘമായ ‘ടൈഗേര്‍സ് കല്ലെഗ’ടീം ലീഡര്‍ അക്ഷയ് കല്ലെഗയാണ് കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രി കൊല്ലപ്പെട്ടത്. അക്രമികളില്‍ നിന്ന് കുതറി ഓടിയ യുവാവിനെ പിന്തുടര്‍ന്ന് വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വിവേകാനന്ദ കോളജ് പരിസരത്താണ് അക്ഷയ് താമസിക്കുന്നത്.
read also: ചന്ദ്രയാൻ 3: ദൗത്യത്തിൽ പങ്കാളികളായ സിഇടി പൂർവവിദ്യാർഥികളെ ആദരിക്കുന്നു
കൊലപാതകത്തെ സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അര്‍ധരാത്രി പന്ത്രണ്ടോടെയാണ് സംഭവം. നെഹ്റു നഗറിലേക്ക് അക്ഷയെ വിളിച്ചു വരുത്തിയ ശേഷം വാള്‍ കൊണ്ട് വെട്ടുകയായിരുന്നു.നെഹ്റു നഗര്‍-വിവേകാനന്ദ കോളജ് റോഡിലൂടെ ഓടിയ അക്ഷയ് മാണി-മൈസൂറു ദേശീയ പാതയില്‍ എത്തി രക്ഷിക്കാൻ ആര്‍ത്തു വിളിച്ചെങ്കിലും പിന്തുടര്‍ന്ന അക്രമികള്‍ വളഞ്ഞിട്ട് വെട്ടി.പാതയോരത്തെ പുല്ലിലാണ് മൃതദേഹം കിടന്നത്. മൂന്ന് പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്.ഇവരില്‍ മനീഷ്,ചേതൻ എന്നിവര്‍ പൊലീസില്‍ കീഴടങ്ങി.
തിങ്കളാഴ്ച വൈകുന്നേരം വാഹനങ്ങള്‍ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നം സംസാരിക്കാൻ വിളിച്ചു വരുത്തിയാണ് അക്ഷയിനെ കൊന്നതെന്ന് സുഹൃത്ത് വിക്യത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Post Your Comments