തൃശൂര്‍: തൃശൂരില്‍ നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.
കലാപരിപാടികള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.
എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ രാജ്യത്ത് ഞായറാഴ്ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുലിക്കളി അനിശ്ചിതത്വത്തിലായത്. ജില്ലാ കളക്ടര്‍ പുലിക്കളി സംഘങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. പുലിക്കളി മാറ്റിവെച്ചാല്‍ തങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പുലിക്കളി സംഘങ്ങള്‍ വ്യക്തമാക്കി. അഞ്ചു സംഘങ്ങളാണ് പുലിക്കളിക്കായി സജ്ജമാകുന്നത്.
ഔദ്യോഗിക ദുഃഖാചരണം നടക്കുന്ന സാഹചര്യത്തില്‍ പുലിക്കളി ഉദ്ഘാടനം അടക്കമുള്ള പരിപാടികളില്‍ നിന്നും മന്ത്രി, എംഎല്‍എമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കില്ല.
Post Your Comments