Latest NewsNewsIndiaBusiness

പിഎം കിസാൻ സമ്മാൻ നിധി: 16-ാം ഗഡു ഉടൻ കർഷകരുടെ അക്കൗണ്ടിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം

കേരളത്തിൽ 23.41 ലക്ഷം പേരാണ് പദ്ധതിക്ക് കീഴിൽ തുക കൈപ്പറ്റുന്നത്

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 16-ാം ഗഡു ഫെബ്രുവരി 28ന് കർഷകരുടെ അക്കൗണ്ടിൽ എത്തും. 2000 രൂപയാണ് കർഷകർക്ക് ലഭിക്കുക. കർഷകരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് ക്രെഡിറ്റാകും. ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പ് വരുത്തുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.

കേരളത്തിൽ 23.41 ലക്ഷം പേരാണ് പദ്ധതിക്ക് കീഴിൽ തുക കൈപ്പറ്റുന്നത്. 15-ാം ഗഡു വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ 100 ശതമാനം ആളുകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. ഏറ്റവുമധികം ഗുണഭോക്താക്കൾ ഉത്തർപ്രദേശിലാണ്. 1.86 കോടി പേരുമായി ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്രയിൽ നിന്ന് 85 ലക്ഷം കർഷകരും മധ്യപ്രദേശിൽ നിന്ന് 76 ലക്ഷം കർഷകരും തുക കൈപ്പറ്റുന്നുണ്ട്.

Also Read: അഖിലേഷ് വിളിച്ച യോഗത്തിൽ 8 സമാജ്‌വാദി പാർട്ടി എംഎൽഎമാര്‍ വിട്ടുനിന്നു, രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറ്റമെന്ന് സൂചന

പ്രതിവർഷം 2000 രൂപയുടെ 3 ഗഡുക്കളായി ആകെ 6000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. അതേസമയം, അനർഹരെ കണ്ടെത്തി നടപടിയെടുക്കാൻ സംസ്ഥാന സർക്കാറുകളോടും ബാങ്കുകളോടും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിൽ 30,416 അനർഹരാണ് പണം കൈപ്പറ്റുന്നത്. ഇവരിൽ നിന്ന് ഉടൻ തന്നെ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button