മംഗളൂരു: കോലാര്‍ എസ്.ഡി.സി കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ കാര്‍ത്തിക് സിങ് എന്ന പതിനേഴുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ സഹപാഠികളില്‍ രണ്ട് പേരെ വ്യാഴാഴ്ച പൊലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു. ആത്മരക്ഷാര്‍ഥമാണ് മുട്ടിനു താഴെ വെടിവെക്കേണ്ടിവന്നതെന്ന് കോലാര്‍ ജില്ല പൊലീസ് സൂപ്രണ്ട് എം. നാരായണ ‘മാധ്യമ’ങ്ങളോട് പറഞ്ഞു.
കേസ് അന്വേഷണത്തിന് നിയോഗിച്ച മുല്‍ബഗല്‍ പൊലീസ് സര്‍ക്ക്ള്‍ ഇൻസ്പെക്ടര്‍ വിട്ടല്‍ തൻവീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മുല്‍ബഗല്‍ ദേവനാരായസമുദ്ര ഗ്രാമത്തില്‍ കണ്ടെത്തുകയായിരുന്നു. പിടികൂടാൻ മുതിര്‍ന്നപ്പോള്‍ ഇവര്‍ പൊലീസിനെ ആക്രമിച്ചു. ഇതേത്തുടര്‍ന്നാണ് വെടിയുതിര്‍ക്കേണ്ടി വന്നത്. എസ്.ഐക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരേയും പ്രതികളേയും കോലാര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
read also: ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്‌ക്കാന്‍ തോന്നിയാല്‍ കുടിക്കരുത്, പകരം ചെയ്യേണ്ടത്…
കോലാര്‍ പി.സി ലേഔട്ടില്‍ താമസിക്കുന്ന പെയിന്റര്‍ അരുണ്‍ സിങിന്റെ മകനായ കാര്‍ത്തിക് പ്രീ യൂണിവേഴ്സിറ്റി (പിയു) ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഈ യുവാവിനെ കത്തികൊണ്ട് കുത്തിമലര്‍ത്തിയ ശേഷം മുഖ്യ പ്രതി ബ്ലേഡ് ഉപയോഗിച്ച് ദേഹത്ത് വരയുകയും മുഖത്ത് തന്റെ പേരിന്റെ ആദ്യാക്ഷരം കോറിയിടുകയും ചെയ്തിരുന്നു. ഈ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാര്‍ത്തിക് ക്രൂരമായി കൊല്ലപ്പെട്ടത്. വയറുവേദനയായതിനാല്‍ കാര്‍ത്തിക് കോളജില്‍ പോയിരുന്നില്ല. സംഭവ ദിവസം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന കുട്ടിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് പേട്ട ചമനഹള്ളി ഗവ. സ്കൂള്‍ ലേഔട്ട് പരിസരത്ത് കൊണ്ടുവന്ന് അക്രമിച്ച് കൊല്ലുകയായിരുന്നു. രക്തം വാര്‍ന്ന് മരണം സംഭവിച്ചു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
Post Your Comments