
ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്ത് ‘സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി’ ക്യാമ്പയിനിന് മികച്ച സ്വീകരണം. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ഗ്രാമ-നഗരപ്രദേശങ്ങൾ വൃത്തിയാക്കുന്നതിനായാണ് ഭവന, നഗരകാര്യ മന്ത്രാലയം ക്യാമ്പയിനിന് തുടക്കമിട്ടത്. സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 പദ്ധതിയുടെ കീഴിലാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ഉത്സവകാലത്ത് ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ക്യാമ്പയിനിലൂടെ വ്യക്തമാക്കുന്നത്.
നവംബർ 6-ന് തുടക്കമിട്ട ഈ ക്യാമ്പയിനിന് രാജ്യമെമ്പാടും ഇതിനോടകം വലിയ രീതിയിലുള്ള സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. 6 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ നവംബർ 12ന് സമാപിക്കും. ക്യാമ്പയിനിൽ പങ്കെടുക്കുന്നതിനായി ജനങ്ങൾക്ക് സ്വച്ഛ് ദീപാവലി പ്രതിജ്ഞ ഓൺലൈനായി എടുക്കാവുന്നതാണ്. ഉത്സവ സീസണിൽ ഒറ്റ തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കിക്കൊണ്ട്, ഹരിത ദീപാവലിയിലേക്ക് കൂടുതൽ ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, ആളുകൾക്ക് സ്വച്ഛ് ദീപാവലി എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ആഘോഷത്തിന്റെ വിവരങ്ങൾ പങ്കുവയ്ക്കാനാകും.
Also Read: ഐഎസിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു, ഐഎസ് ബന്ധമുള്ള യുവാക്കള്‍ അറസ്റ്റില്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ട് ദിവസത്തിനുള്ളിൽ 29,640 ഓളം ആളുകൾ സ്വച്ഛ് ദീപാവലി പ്രതിജ്ഞ എടുത്തിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ ആളുകളും പ്രതിജ്ഞയിൽ പങ്കുചേർന്നിരിക്കുന്നത്. ദീപാവലിക്ക് മുൻപും ശേഷവും വ്യക്തികളിൽ സാമൂഹികവും, പരിസ്ഥിതികവുമായ ഉത്തരവാദിത്തബോധം വളർത്തിയെടുക്കാൻ ഈ ക്യാമ്പനിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments