NattuvarthaLatest NewsNewsIndia

കാ​ട്ടാ​ന​യു​ടെ വാ​ലി​ൽ പി​ടി​ച്ച് വ​ലി​ച്ച് പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

അം​ഗു​ൽ ജി​ല്ല​യി​ലെ താ​ൽ​ച്ച​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ കു​ലാ​ഡ് ഗ്രാ​മ​വാ​സി​യാ​യ ദി​നേ​ശ് സാ​ഹൂ(24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ഭു​വ​നേ​ശ്വ​ർ: കാ​ട്ടാ​ന​യു​ടെ വാ​ലി​ൽ പി​ടി​ച്ച് വ​ലി​ച്ച് പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​ യുവാവ് അ​റ​സ്റ്റി​ൽ. അം​ഗു​ൽ ജി​ല്ല​യി​ലെ താ​ൽ​ച്ച​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ കു​ലാ​ഡ് ഗ്രാ​മ​വാ​സി​യാ​യ ദി​നേ​ശ് സാ​ഹൂ(24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘സിനിമ ഉച്ചാരണ കഴിവ് തെളിയിക്കുന്ന സ്പേസ് അല്ല, എന്ത് അടിസ്ഥാനത്തിലാണ് എന്റെ ഉച്ചാരണം ശരിയല്ല എന്ന് പറയുന്നത്? ‘

ഒ​ഡീ​ഷ​യി​ൽ ഞാ​യ​റാ​ഴ്‌​ചയിൽ ആണ് സംഭവം. കു​ളാ​ടി​നു സ​മീ​പം ചു​റ്റി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആ​ന​യെ സാ​ഹു​വും സു​ഹൃ​ത്തു​ക്ക​ളും ഓ​ടി​ച്ചി​രു​ന്നു. ആ​ന​യെ പി​ന്തു​ട​രു​ന്ന​തി​നി​ടെ, പ്ര​തി അ​തി​ന്‍റെ വാ​ലി​ൽ പി​ടി​ച്ചു വ​ലി​ച്ചു. ഇ​തോ​ടെ ക​ലി​പൂ​ണ്ട ആ​ന ആ​ളു​ക​ൾ​ക്ക് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. എന്നാൽ, ആർക്കും പരിക്കില്ല.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ​ന്യ​ജീ​വി നി​യ​മ​പ്ര​കാ​രം വ​ന്യ​മൃ​ഗ​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യാ​ൽ മൂ​ന്ന് മു​ത​ൽ ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button