മസ്‌കറ്റ്: ഒമാനിലെ റോഡപകടത്തിൽ അഞ്ച് പേർ മരിച്ചു. ഹൈമ വിലായത്തിലാണ് റോഡപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാളുടെ ആരോഗ്യനില ഗുരുതരമാണ്.
Read Also: കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു: മുഖ്യമന്ത്രി
അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ വിലായത്തിൽ നവംബർ ഏഴാം തീയതിയാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന അൽ വുസ്ത ഗവർണറേറ്റിലെ ഡയറക്ടർ ജെനെറൽ ഓഫ് ഹെൽത്ത് സർവീസ് പുറത്തിറിക്കിയിരുന്ന വാർത്താകുറിപ്പിലാണ് റോഡപകടത്തെ കുറിച്ച് വിശദമാക്കിയിരിക്കുന്നത്.
Post Your Comments