Latest NewsNewsIndia

തമിഴ്‌നാട്ടിൽ റെയ്ഡുമായി എൻഐഎ: 3 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. പുതുചേരിയിലും എൻഐഎ റെയ്ഡ് നടത്തി. ചെന്നൈയിൽ 3 ബംഗ്ലാദേശി പൗരൻമാരെ എൻഐഎ പിടികൂടുകയും ചെയ്തു.

Read Also: രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ കുതിപ്പിന്റെ പാതയിൽ! വരാനിരിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ

ഷബാബുദീൻ, മുന്ന, മിയാൻ തുടങ്ങിയവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യക്കാരെന്ന വ്യാജേനയാണ് മൂന്ന് പേരും ഇവിടെ താമസിച്ചിരുന്നത്. ഇവർ ത്രിപുരയിലെ മേൽവിലാസത്തിൽ എടുത്ത വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തു. ചെന്നൈയിൽ 3 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.

Read Also: മ​ന്ത്രി​യു​ടെ വീ​ടി​ന് സ​മീ​പം എ​ട്ടു ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന് ഭീഷണി: ഊ​ട്ടിയിൽ തൊഴിലാളി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button