Latest NewsNewsIndia

യാത്രക്കിടെ യുവാവ് മരിച്ചു, യാത്രക്കാര്‍ മൃതദേഹത്തിനൊപ്പം സഞ്ചരിച്ചത് 600 കിലോമീറ്റര്‍

ചെന്നൈ: ട്രെയിന്‍ യാത്രക്കിടെ മരിച്ച യുവാവിന്റെ മൃതദേഹത്തിനൊപ്പം മറ്റ് യാത്രക്കാര്‍ സഞ്ചരിച്ചത് 600 കിലോ മീറ്റര്‍. ചെന്നൈയില്‍ നിന്ന് ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പുറപ്പെട്ട തമിഴ്നാട് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസിലെ ജനറല്‍ കോച്ചിലായിരുന്നു സംഭവം. ചെന്നൈയില്‍ ജോലി ചെയ്യുന്ന ഉത്തര്‍ പ്രദേശ് സ്വദേശി രാംജീത് യാദവ് എന്ന 36കാരനാണ് യാത്രക്കിടെ ട്രെയിനില്‍ മരിച്ചത്.

Read Also: പുനര്‍നിര്‍മ്മാണത്തിനായി ഇസ്രയേല്‍ ഇന്ത്യയില്‍ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്‌തേക്കുമെന്ന് സൂചന

വിവരം റെയില്‍വെ അധികൃതരെ നിരവധി തവണ അറിയിച്ചെങ്കിലും മൃതദേഹം മാറ്റാന്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഒടുവില്‍ ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ എത്തിയപ്പോഴാണ് റെയില്‍വെ പൊലീസ് മൃതദേഹം മാറ്റി പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.

ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്ന രാംജീത് സഹോദരനൊപ്പമാണ് ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഞായറാഴ്ച ട്രെയിന്‍ നാഗ്പൂരില്‍ എത്തിയപ്പോഴാണ്, ആരോഗനില വഷളായി യുവാവ് മരിച്ചതെന്ന് സഹോദരന്‍ ഗോവര്‍ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button