തിരുവനന്തപുരം: സേവനങ്ങൾക്കായി കെഎസ്ഇബി ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. ഒരു തവണ പോലും സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ, പുതിയ വൈദ്യുതി കണക്ഷൻ, താരിഫ് മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ് മാറ്റൽ, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾ ഒറ്റ ഫോൺ കോളിലൂടെ ലഭ്യമാക്കുന്ന ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതി കെഎസ്ഇബിയുടെ എല്ലാ സെക്ഷനോഫീസുകളിലും ലഭ്യമാണ്.
Read Also: ടോക്കിയോയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി
സേവനത്തിനായി നിയോഗിക്കപ്പെട്ട കെഎസ്ഇബി ഉദ്യോഗസ്ഥൻ ഉപഭോക്താവിന്റെ വീട്ടിൽ എത്തുകയും ആവശ്യമായ വിവരങ്ങൾ പ്രത്യേക മൊബൈൽ ആപ്പിൽ രേഖപ്പെടുത്തുകയും, സമർപ്പിക്കേണ്ട രേഖകളുടെ ഫോട്ടോ സ്വയമെടുത്ത് അപ്ലോഡ് ചെയ്യുകയും ചെയ്യുന്ന ശൈലിയാണ് അവലംബിക്കുന്നത്. ഇതിലൂടെ വൈദ്യുതി സെക്ഷൻ ഓഫീസുകൾ പേപ്പർലെസ് ഓഫീസുകളായി മാറുവാനും ഉപഭോക്താക്കൾ നൽകുന്ന വിവരങ്ങൾ എക്കാലവും ഡിജിറ്റൽ രേഖകളായി സൂക്ഷിച്ചു വയ്ക്കുവാനും കഴിയും.
1912 എന്ന, കെഎസ്ഇബിയുടെ 24/7 പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ചും 9496001912 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശമയച്ചും ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ ആവശ്യപ്പെടാവുന്നതാണ്.
Post Your Comments