തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ ‘കണ്ണട വിവാദ’ത്തിന് പിന്നാലെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ കണ്ണടയുടെ വിലയും പുറത്തുവന്നു.
35842 രൂപയ്ക്കാണ് എല്‍ദോസ് കണ്ണട വാങ്ങിയിരിക്കുന്നത്. എംഎല്‍എ ആവശ്യപ്പെട്ട തുക സര്‍ക്കാര്‍ അനുവദിച്ചു. ജൂലൈ മാസമാണ് ചെലവായ തുക ആവശ്യപ്പെട്ട് എംഎല്‍എ കത്ത് നല്‍കിയത്. ഓഗസ്റ്റില്‍ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ കണ്ണടയ്ക്ക് വേണ്ടി മന്ത്രി പതിനായിരങ്ങള്‍ മുടക്കിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആറുമാസം മുന്‍പ് വാങ്ങിയ കണ്ണടയ്ക്ക് 30500 രൂപയാണ് പൊതുഖജനാവില്‍ നിന്ന് അനുവദിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28 നാണ് മന്ത്രി ആര്‍ ബിന്ദു പുതിയ കണ്ണട വാങ്ങിയത്. ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചാണ് മന്ത്രി കണ്ണട വാങ്ങിയതെന്നും റീ-ഇംപേഴ്‌സ്‌മെന്റ് തുക എന്ന നിലയിലാണ് പണം അനുവദിച്ചതെന്നുമാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം.
അതേസമയം, നിയമസഭാ സാമാജികര്‍ക്കുള്ള അവകാശമാണ് അതെന്നും വിവാദങ്ങളോട് മന്ത്രി ആര്‍ ബിന്ദു ഇന്ന് പ്രതികരിച്ചു. കണ്ണട വാങ്ങിയത് മഹാപരാധമായി വ്യാഖ്യാനിക്കുന്നു. മറ്റ് കോണ്‍ഗ്രസ് നേതാക്കളും കണ്ണട വാങ്ങിയിട്ടുണ്ടെന്നും നേതാക്കളുടെ ലിസ്റ്റ് വായിച്ച് മന്ത്രി പറഞ്ഞു. ഈ വിവാദം നിലനില്‍ക്കെയാണ് എല്‍ദോസിന്റെ കണ്ണടയുടെ വിലയും പുറത്തുവരുന്നത്.
Post Your Comments