കൊച്ചി: സത്യപ്രതിജ്ഞാ ചടങ്ങിനെ പരിഹസിച്ച് എല്‍ദോസ് കുന്നപ്പിള്ളില്‍. ആളുകളെ പങ്കെടുപ്പിച്ച് ഈ ലോക്ക് ഡൗണ്‍ കാലത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ നടക്കുന്നതിനെയാണ് അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കെയാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
Also Read:ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്ക് പിന്‍വലിച്ച് കുവൈത്ത്
20 പേര്‍ക്ക് മാത്രമേ വിവാഹത്തിന് പങ്കെടുക്കാവൂ എന്നിരിക്കെ സത്യപ്രതിജ്ഞാ എന്ന് വിവാഹക്ഷണക്കത്തില്‍ നല്‍കിയാല്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാമെന്നാണ് എല്‍ദോസ് ഫേസ്ബുക്കില്‍ ഇട്ട ട്രോള്‍ പോസ്റ്റ്.
എല്‍ദോസ് കുന്നപ്പിള്ളിലിന്‍റെ ഫേസ്ബുക് പോസ്റ്റ്:
എന്റെ ഫ്രണ്ട് ഇന്ന് അവന്റെ കല്യാണം വിളിക്കാന്‍ വന്നിരുന്നു.
കല്യാണക്കുറി വായിച്ച ഞാന്‍ ഞെട്ടിപ്പോയി. അതില്‍ എഴുതിയിരിക്കുന്നു എന്റെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്. എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവന്‍ പറയുകയാ കല്യാണം എന്ന് എഴുതിയാല്‍ 20 പേര്‍ക്ക് മത്രമേ പങ്കെടുക്കാന്‍ പറ്റൂ സത്യപ്രതിജ്‌ഞയാകുമ്പോള്‍ 750 പേര്‍ക്ക് വരെ പങ്കെടുക്കാമെന്ന്. എന്താ അല്ലെ.
Post Your Comments