KeralaLatest NewsNews

പീഡന കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ തന്നെ, ഒരാഴ്ച പിന്നിട്ടിട്ടും പോലീസിന് കണ്ടെത്താനായിട്ടില്ല

ഒളിവില്‍ കഴിയുന്ന എം.എല്‍.എ ഇതിനിടയില്‍ ഇരയുടെ സുഹൃത്തും കേസിലെ സാക്ഷിയുമായ വ്യക്തിയെ വാട്സ് ആപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തി

തിരുവനന്തപുരം: പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ ഒരാഴ്ച കഴിഞ്ഞിട്ടും പോലീസിന് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ പോലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. അതേസമയം വിശദീകരണം നല്‍കാന്‍ എം.എല്‍.എയ്ക്ക് കെ.പി.സി.സി അനുവദിച്ച സമയം നാളെ അവസാനിക്കുകയാണ്.

Read Also: നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി

ലൈംഗിക പീഡന ആരോപണം നേരിടുന്ന പെരുമ്പാവൂര്‍ എം.എല്‍.എ ഒളിവില്‍ പോയി ഒരാഴ്ച പിന്നിട്ടു. ഒളിവില്‍ കഴിയുന്ന എം.എല്‍.എ ഇതിനിടയില്‍ ഇരയുടെ സുഹൃത്തും കേസിലെ സാക്ഷിയുമായ വ്യക്തിയെ വാട്സ് ആപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തി. എം.എല്‍.എയുടെ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും എങ്ങും എത്തിയില്ല. ഇതോടെ, കുന്നപ്പിള്ളിയെ രക്ഷിക്കാന്‍ പോലീസ് ഒത്തു കളിക്കുകയാണെന്ന ആക്ഷേപം ശക്തമായി. കേസ് അട്ടിമറിക്കാന്‍ കോവളം പോലീസ് ശ്രമിച്ചതായി യുവതി തന്നെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button