ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ശീതകാല അവധി പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പത് മുതല്‍ 18 വരെയാണ് അവധി. സാധാരണയായി ഡിസംബര്‍ മുതലാണ് ശീതകാല അവധി നല്‍കുന്നത്. എന്നാല്‍ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഈ അവധിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അവധി പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍, ഈ ദിവസങ്ങള്‍ ശൈത്യകാല അവധിയോടൊപ്പം ക്രമീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിപ്പില്‍ പറയുന്നു.
Read Also: ഞങ്ങള്‍ ഗാസ ഭരിക്കില്ല, ഹമാസും ഭരിക്കില്ല : ഇസ്രായേല്‍
10, 12 ക്ലാസുകള്‍ ഒഴികെയുള്ള ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളുകളും നവംബര്‍ 10 വരെ അടച്ചിടാനും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസ് നല്‍കാനും പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ 10, 12 ക്ലാസുകള്‍ ഒഴികെയുള്ള എല്ലാ ക്ലാസുകളും ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്.
അതേസമയം, ഡല്‍ഹിയിലെ വായു മലിനീകരണം ബുധനാഴ്ചയും രൂക്ഷമായി. കഴിഞ്ഞ ദിവസം നേരിയ തോതിലുള്ള കുറവുണ്ടായിരുന്നെങ്കിലും, വീണ്ടും രൂക്ഷമാകുകയായിരുന്നു.
Post Your Comments