KeralaLatest NewsNews

‘നമ്മളെപ്പോലെയുള്ള ആളുകള്‍ക്ക് കുട്ടികളുണ്ടാവുമോയെന്ന സംശയമാണ് പലർക്കും, ആമി ഞങ്ങളുടെ മകൾ ആണ്’: ഷിഹാബും സനയും

സിപി ഷിഹാബും ഭാര്യ സനയേയും മലയാളികൾക്ക് സുപരിചിതമാണ്. യൂട്യൂബിൽ ഇരുവരും പങ്കുവെക്കുന്ന വീഡിയോ ഏറെ ശ്രദ്ധേയമാകാറുണ്ട്. 18ാമത്തെ വയസിലാണ് സന ഷിഹാബിന്റെ ജീവിതത്തിലേക്ക് വരുന്നത്. ഇപ്പോള്‍ ആറുവര്‍ഷമായി. ആമി എന്നാണ് ഇവരുടെ മകളുടെ പേര്. കുറെ കാലമായി തങ്ങൾ നേരിടുന്ന ഒരു ചോദ്യത്തിന് മറുപടി നൽകുകയാണ് പുതിയ വീഡിയോയിലൂടെ ഇരുവരും. ആമി നിങ്ങളുടെ മകളാണോയെന്ന ചോദ്യം കുറേക്കാലമായി തങ്ങൾ കേൾക്കുന്നതെന്ന് ഇവർ പറയുന്നു.

‘സദുദ്ദേശത്തോടെയാണ് അങ്ങനെയൊരു ചോദ്യമെങ്കില്‍ സന്തോഷം. അല്ലാതെയാണെങ്കില്‍ എന്ത് പറയാനാണ്. കുറേ കാര്യങ്ങളൊക്കെയായി ഇപ്പോള്‍ നല്ല തിരക്കിലാണ്. അതാണ് വീഡിയോകള്‍ വരാന്‍ വൈകുന്നത്. ആമി ശരിക്കും നിങ്ങളുടെ മോളാണോയെന്ന് കുറേപേര്‍ ചോദിക്കാറുണ്ട്. അതെന്തുകൊണ്ടാണെന്നറിയില്ല. ഒരുപക്ഷേ, നമ്മളെപ്പോലെയുള്ള ആളുകള്‍ക്ക് കുട്ടികളുണ്ടാവുമോയെന്ന സംശയമാണ്. ആമിക്ക് ഞങ്ങളേക്കാളും സൗന്ദര്യവുമുണ്ടല്ലോ, അതുകൊണ്ടൊക്കെയാണെന്ന് തോന്നുന്നു ഇത്തരത്തിലുള്ള സംശയങ്ങള്‍. ആമിക്ക് സ്‌പെഷലായി എന്തെങ്കിലും കെയര്‍ കൊടുക്കാറുണ്ടോ, ഫുഡൊക്കെ എങ്ങനെയാണ് അങ്ങനെ കുറേ ചോദ്യങ്ങള്‍ വരുന്നുണ്ട്. കുറേക്കാലമായി ഞങ്ങള്‍ ഇങ്ങനെയൊരു വീഡിയോ ചെയ്തിട്ട്. കുറേ ഗ്യാപ്പ് വന്നു. ഇനിയങ്ങോട്ട് എല്ലാ വിശേഷങ്ങളും നിങ്ങളുമായി പങ്കുവെക്കാനാവുമെന്നാണ് കരുതുന്നത്.

ആമിക്ക് ഇപ്പോള്‍ മൂന്നര വയസായി. സ്‌കൂളിലൊന്നും പോവാന്‍ തുടങ്ങിയിട്ടില്ല. മൂന്നര വയസില്‍ അംഗനവാടിയില്‍ വിട്ടുതുടങ്ങാം. പരിപാടികളും യാത്രകളുമൊക്കെയായതിനാല്‍ കൃത്യമായി വിടാന്‍ പറ്റില്ലല്ലോ. സ്‌കൂളിലൊക്കെ പോയിത്തുടങ്ങിയാല്‍ അതനുസരിച്ച് ഞങ്ങള്‍ കാര്യങ്ങളെല്ലാം ഷെഡ്യൂള്‍ ചെയ്ത് തുടങ്ങും. കാസര്‍കോട് തുടങ്ങി കോട്ടയം വരെയുള്ള യാത്രകളില്‍ സനയും ആമിയും കൂടെയുണ്ടായിരുന്നു. ഇടയ്ക്ക് കുറച്ച് ദിവസം അവര് രണ്ടുപേരും വീട്ടില്‍ പോയിരുന്നു. ഒരുമാസം കഴിഞ്ഞാണ് രണ്ടാളും തിരികെ വന്നത്. സന ഇപ്പോളെന്താണ് വീട്ടില്‍ പോവാത്തതെന്ന് ചിലര്‍ ചോദിക്കാറുണ്ട്. സനയ്ക്ക് എന്നെ വിട്ട് നില്‍ക്കുകയെന്ന് പറയുന്നത് സങ്കടകരമായ കാര്യമാണ്. സ്വന്തമായൊരു വീട് ഞങ്ങളുടെ സ്വപ്‌നമാണ്, ഇപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിലാണ്. അങ്ങനെ കുറേ കാര്യങ്ങളുണ്ട്. അടുത്ത കുട്ടിയെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ച് തുടങ്ങിയിട്ടില്ല. ഇതുവരെയുള്ള കാര്യങ്ങള്‍ പോലെ അതും അങ്ങ് നടക്കും. മനസിലെ ആഗ്രഹം തീവ്രവും, അതിന് വേണ്ടിയുള്ള പരിശ്രമങ്ങളുമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് നടന്നിരിക്കും’, ഇരുവരും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button