![](/wp-content/uploads/2020/10/bagya-diya-sreelakshmi.jpg)
നിരന്തരം യുട്യൂബിലൂടെ അശ്ലീലപ്രചാരണം നടത്തിയ ആളെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇതേ കേസിലെ മറ്റു പ്രതികളായ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
പരസ്യമായി യുട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ അവഹേളിച്ചെന്ന് ആരോപിച്ചാണ് വിജയ് പി നായര്‍ എന്നയാളെ ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മി അറയ്ക്കലും ദിയ സനയും കയ്യേറ്റം ചെയ്യുകയും മാപ്പ് പറയിക്കുകയും ചെയ്തത്.
തമ്പാനൂർ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നു സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും. സെഷന്‍സ് കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.
Post Your Comments