തേങ്ങാപ്പാൽ സ്റ്റാമിന വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു, അതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു. ഈ പുഡ്ഡിങ്ങിൽ തേങ്ങാപ്പാലും ശർക്കരയുമാണ് പ്രധാനമായും ചേർക്കുന്നത്. അതീവ രുചിയുള്ള ഈ പുഡ്ഡിംഗ് എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.
ചേരുവകള്‍
തേങ്ങാപ്പാൽ – രണ്ടര കപ്പ്
ശർക്കര പൊടിച്ചത് – 1/2 കപ്പ്
കോൺഫ്ലവർ – 1/2 കപ്പ്
ഏലയ്ക്ക പൊടിച്ചത് – 3/4 ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ തേങ്ങാപ്പാലും ശർക്കര പൊടിച്ചതും കോൺഫ്ലവറും ചേർത്തു കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക.
ശേഷം ഇത് ഒരു പാനിലേക്കു അരിച്ചൊഴിച്ചു തീ ഓൺ ചെയ്യാം. കൈ വിടാതെ ഇളക്കിക്കൊണ്ടിരിക്കണം. ചെറുതായി കുറുകി വരുമ്പോൾ നെയ്യ് ചേർത്ത് തീ ഓഫ് ചെയ്യാം. എണ്ണ തടവിയ പാത്രത്തിലേക്ക് ഒഴിച്ച് തണുക്കുമ്പോൾ മുറിച്ചെടുക്കാം.
Post Your Comments