തിരുവനന്തപുരം: തായ്‌ലന്റ് അംബാസിഡർ പട്ടറാത്ത് ഹോങ്ടോങ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം രംഗത്ത് കേരളവും തായ്‌ലന്റും തമ്മിൽ സഹകരിക്കാൻ അംബാസിഡർ സന്നദ്ധത അറിയിച്ചു. രണ്ടു നാടുകളും തമ്മിൽ ദീർഘകാലത്തെ വ്യാപാര, സാംസ്‌കാരിക ബന്ധം നിലനിൽക്കുന്നുണ്ട്. ഈ ബന്ധത്തെ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
Read Also: എ ഐ ക്യാമറ: പുക പരിശോധനാ സർട്ടിഫിക്കറ്റിന് പിഴ കുടിശ്ശിക ബാധകമാക്കുമെന്ന് ഗതാഗത മന്ത്രി
യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിച്ചും പുതിയ ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ചും ടൂറിസം രംഗത്തെ സഹകരണം ശക്തിപ്പെടുത്തും. അതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, ഐടി, ഊർജ്ജ രംഗങ്ങളിലെ സഹകരണവും ഊർജ്ജിതമാക്കേണ്ടതുണ്ട്. ഇവയിലൂന്നിയ ഒരു ദീർഘകാല സഹകരണബന്ധം രൂപപ്പെടുത്താൻ ഇരു നേതാക്കളും സന്നദ്ധത അറിയിച്ചു.
Read Also: പൊള്ളൽ ഉണ്ടായാൽ ടൂത്ത് പേസ്റ്റ്, തേൻ തുടങ്ങിയവ പുരട്ടുന്നവരുടെ ശ്രദ്ധയ്ക്ക് !!
Post Your Comments