KeralaLatest NewsNewsInternational

ഗാസയില്‍ ഹമാസിന് എതിരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍

 

ജെറുസലേം: ഗാസയില്‍ ഹമാസിന് എതിരെ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണമാണ് കഴിഞ്ഞ ദിവസം നടത്തിയതെന്നും ഗാസയെ വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്നും ഇസ്രായേല്‍ സൈന്യം പറയുന്നു.

Read Also: ഫുഡ് വ്‌ളോഗര്‍ ജീവനൊടുക്കിയതിന് പിന്നില്‍ ആരോഗ്യപ്രശ്‌നങ്ങള്‍

അതേസമയം, ഗാസയില്‍ ടെലഫോണ്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ മൂന്നാം തവണയും നിലച്ചു. യുദ്ധത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 9770 ആയി ഉയര്‍ന്നു. അതേസമയം, പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് അമേരിക്ക ശ്രമം തുടരുകയാണ്. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സും ഇസ്രയേലിലെത്തി. പശ്ചിമേഷ്യന്‍ സന്ദര്‍ശനം തുടരുന്ന ബ്ലിങ്കന്‍ ഇന്ന് തുര്‍ക്കി നേതൃത്വവുമായി ചര്‍ച്ച നടത്തും.

ഗാസയില്‍ സാധാരണക്കാരുടെ മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദം തുടരുകയാണ്. എന്നാല്‍ ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. വിജയം നേടുന്നതു വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button