Latest NewsNewsInternational

ഇസ്രായേലിനെ ആക്രമിക്കരുത്, ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക മുന്നറിയിപ്പു നല്‍കിയതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ ഡിസി: ഇസ്രായേലിനെ ആക്രമിക്കാന്‍ തയ്യാറെടുക്കരുതെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ അമേരിക്ക സൈനിക ഇടപെടല്‍ നടത്തുമെന്ന സന്ദേശം ഇറാനും ഹിസ്ബുള്ളയ്ക്കും വൈറ്റ്ഹൗസ് നല്‍കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Read Also: എ ഐ ക്യാമറ: പുക പരിശോധനാ സർട്ടിഫിക്കറ്റിന് പിഴ കുടിശ്ശിക ബാധകമാക്കുമെന്ന് ഗതാഗത മന്ത്രി

ഇതിനു പിന്നാലെ ആണവ മിസൈലുകള്‍ വഹിക്കുന്ന മുങ്ങിക്കപ്പല്‍ അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചു. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ള ഒഹായോ ക്ലാസ് മുങ്ങിക്കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിലൂടെ നീങ്ങുന്നതിന്റെ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കന്‍ നടപടിയെ ഇസ്രായേല്‍ സ്വാഗതം ചെയ്തു.

മുങ്ങിക്കപ്പലുകളുടെ സ്ഥാനം പരസ്യപ്പെടുത്തുന്നത് അപൂര്‍വമാണ്. ഇറാനും ഹിസ്ബുള്ളയ്ക്കുമുള്ള വ്യക്തമായ സന്ദേശമാണിതെന്ന് വിലയിയിരുത്തപ്പെടുന്നു. ഏതെങ്കിലും രാജ്യമോ സംഘടനയോ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ മുതിര്‍ന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് പെന്റഗണ്‍ മേധാവി ലോയ്ഡ് ഓസ്റ്റിന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button