Latest NewsNewsBusiness

ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്: അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം ഉടൻ വിറ്റൊഴിയും

മുഴുവൻ ഓഹരിയും വിറ്റഴിക്കാൻ ആഗോള കൺസ്യൂമർ ഗുഡ്സ് കമ്പനികളുമായി അദാനി ഗ്രൂപ്പ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്

ബിസിനസ് വിപുലീകരണം നടത്തുന്നതിന്റെ ഭാഗമായി കൂടുതൽ പണം കണ്ടെത്താൻ പുതിയ നീക്കവുമായി അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അദാനി വിൽമറിലെ ഓഹരി ഉടൻ തന്നെ വിറ്റൊഴിയാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. നിലവിൽ, അദാനി വിൽമറിൽ 43.97 ശതമാനം ഓഹരി പങ്കാളിത്തമാണ് അദാനി ഗ്രൂപ്പിന് ഉള്ളത്. ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന പണം പ്രധാനമായും അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള മറ്റ് പദ്ധതികൾക്കാണ് വിനിയോഗിക്കാൻ സാധ്യത.

മുഴുവൻ ഓഹരിയും വിറ്റഴിക്കാൻ ആഗോള കൺസ്യൂമർ ഗുഡ്സ് കമ്പനികളുമായി അദാനി ഗ്രൂപ്പ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഓഹരി വിൽപ്പനയിലൂടെ പരമാവധി 300 കോടി ഡോളർ വരെ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അദാനി വിൽമറിന് ഇന്ത്യയിൽ 10 സംസ്ഥാനങ്ങളിലായി 23 പ്ലാന്റുകൾ ഉണ്ട്. അദാനി വിൽമർ ഗ്രൂപ്പും, സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമർ ഇന്റർനാഷണലുമായി ചേർന്ന് 1999-ലാണ് അദാനി വിൽമർ എന്ന സംയുക്ത സംരംഭത്തിന് തുടക്കമിട്ടത്. നിലവിൽ, 41,000 കോടി രൂപയാണ് അദാനി വിൽമറിന്റെ വിപണി മൂല്യം.

Also Read: മദ്യ ലഹരിയിൽ ഓട്ടോ ഓടിച്ചു: മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button