കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കായംകുളം കൃഷ്ണപുരം തെക്ക് കൊച്ചുമുറിയിൽ വലിയത്ത് മത്തി ആഷിഖ് എന്നു വിളിക്കുന്ന ആഷിഖി(24)നെ ആണ് കാപ്പ ചുമത്തി നാടുകടത്തിയത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയിൽ ഒരു വർഷത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞാണ് എറണാകുളം റേഞ്ച് ഡിഐജി ഉത്തരവിട്ടത്.
Read Also : ഭാരതീയ ശിക്ഷാ നിയമത്തില്‍ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണം: ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി
കായംകുളം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കായംകുളം, ഓച്ചിറ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, അടിപിടി മുതലായ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സഞ്ചലന നിയന്ത്രണ ഉത്തരവ് കാലയളവിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ കാപ്പാ നിയമപ്രകാരം കൂടുതൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കി.
സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരേയും ജനങ്ങളുടെ സ്വൈര്യജീവിതത്തിനു തടസം സൃഷ്ടിക്കുന്നവർക്കെതിരേയും ശക്തമായ നടപടികൾ തുടരുമെന്ന് കായംകുളം പൊലീസ് അറിയിച്ചു.
Post Your Comments