ആത്മീയതയ്ക്ക് ജീവിതത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് നടൻ മോഹൻലാല്‍. വിവിധ ആശ്രമങ്ങളും പുണ്യസ്ഥലങ്ങളും താരം സന്ദര്‍ശിക്കാറുണ്ട്. അദ്ദേഹത്തിന്റെ അത്തരമൊരു യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുതിയ ചിത്രമായ എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തില്‍ ഗുരുജി അവധൂത നാദാനന്ദയെ സന്ദര്‍ശിച്ചിരിക്കുകയാണ് മോഹൻലാൽ.
READ ALSO:ലൈംഗിക ബന്ധത്തിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇവയാണ്: മനസിലാക്കാം
എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആര്‍. രാമാനന്ദാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചത്. ആശ്രമത്തില്‍ എത്തിയ മോഹൻലാല്‍ ഗുരുജിക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും ഭക്ഷണം കഴിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ‘നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍ അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം … കര്‍ണൂല്‍ … ‘എന്ന കുറിപ്പിനൊപ്പമാണ് രാമാനന്ദ് പങ്കുവച്ചത്.
Post Your Comments