ന്യൂഡല്‍ഹി: യുഎഇ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വിവരം അടുത്ത വര്‍ഷം ആദ്യം യുഎഇ പ്രഖ്യാപിക്കുമെന്നാണ് വിവരം. 2023 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ നടത്തിയ കൂടിക്കാഴ്ച്ചയുടെ ഫലമായാണ് ഈ നിക്ഷേപം യുഎഇ നടത്തുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Read Also: ഉല്ലാസയാത്രയ്ക്കിടെ ഫോട്ടോ എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞു വീണ് യുവാവ് മരിച്ചു
എണ്ണ വ്യാപാരത്തില്‍ ഇരു രാജ്യങ്ങളും വലിയ രീതിയില്‍ തന്നെ സഹകരിക്കുന്നുണ്ടെങ്കിലും മറ്റ് വ്യാപാരങ്ങളുടെ സാധ്യതകള്‍ കണ്ടെത്തി 100 ബില്യണ്‍ ഡോളറിനോളം തുകയ്ക്ക് വ്യാപാരം നടത്താനാണ് ലക്ഷ്യമിടുന്നത്. 2014ല്‍ പ്രധാന മന്ത്രിയായതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള അഞ്ചാമത്തെ സന്ദര്‍ശനമായിരുന്നു അടുത്തിടെ നടത്തിയത്.
Post Your Comments