Latest NewsNewsLife StyleFood & CookeryHealth & Fitness

അമിതവിശപ്പ് അനുഭവപ്പെടുന്നവർ അറിയാൻ

ചിലര്‍ക്ക് മറ്റു ചിലരെ അപേക്ഷിച്ച് വിശപ്പ് കൂടുതലായിരിക്കും. ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിച്ചില്ലെങ്കിലും കാര്യമായ വിശപ്പ് ഉണ്ടാവില്ല. വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിയുകയുമില്ല. പലപ്പോഴും ഭക്ഷണം എത്ര കഴിച്ചാലും ചില വിശപ്പ് ശമിക്കില്ല. ഒരിക്കലും ദോഷകരമായ അവസ്ഥയല്ല വിശപ്പ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും മറ്റു പ്രോട്ടീനുകളും ലഭിക്കാന്‍ ശരീരം കണ്ടു പിടിച്ച ഒരു വഴിയാണ് വിശപ്പ്.

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം പ്രധാനപ്പെട്ടതാണ്. പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ വെള്ളം അത്യാവശ്യമായി വരുമ്പോള്‍ ശരീരം പ്രകടിപ്പിക്കുന്ന അവസ്ഥയാണ് വിശപ്പ്. നിര്‍ജ്ജലീകരണമാണ് പലപ്പോഴും വിശപ്പായി നമുക്ക് തോന്നുന്നത്. ആവശ്യത്തിന് ഉറക്കവും ഭക്ഷണവും ലഭിച്ചില്ലെങ്കില്‍ വിശപ്പുണ്ടാകാം. അതുകൊണ്ട്, ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങുന്നത് നല്ലതാണ്.

Read Also : ഗാസയിലെ ആക്രമണം സംബന്ധിച്ച് വിവാദ പ്രസ്താവന: മന്ത്രിയെ സസ്‌പെന്‍ഡ് ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും വിശപ്പിന്റെ കാവല്‍ക്കാരനാണ്. ബിസ്‌ക്കറ്റ്, കുക്കീസ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ വിശപ്പിന്റെ ആക്കം കൂട്ടും. അതുകൊണ്ട്, ഇനി വിശപ്പിനെ തടയാന്‍ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ, സമ്മര്‍ദ്ദം പലപ്പോഴും വിശപ്പിനെ ക്ഷണിച്ചു വരുത്തും. നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണായ അഡ്രിനാലിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നു. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button