ടെല്‍ അവീവ്: ഗാസയ്ക്കുമേല്‍ ആണവായുധവും പ്രയോഗിക്കാം എന്ന വിവാദ പരാമര്‍ശം നടത്തിയ ഇസ്രായേല്‍ ഹെറിറ്റേജ് മന്ത്രി അമിഹൈ എലിയാഹുവിനെ മന്ത്രിസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് മന്ത്രിയെ സസ്‌പെന്‍ഡ് ചെയ്തത്. അമിഹൈയുടെ പരാമര്‍ശം വലിയ കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ യോഗങ്ങളില്‍ നിന്നടക്കം അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
നിരപരാധികളെ ദ്രോഹിക്കാതിരിക്കാന്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഇസ്രായേലും പ്രതിരോധ സേനയും (ഐഡിഎഫ്) പ്രവര്‍ത്തിക്കുന്നതെന്നും നെതന്യാഹുവിന്റെ ഓഫീസ് അവകാശപ്പെട്ടു. വിജയം കാണുന്നതു വരെ അത് തുടരും. അമിഹൈ എലിയാഹുവിന്റെ പരാമര്‍ശങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Post Your Comments