കാഠ്മണ്ഡു: നേപ്പാൾ ജനതയെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമില്ല. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ 48 മണിക്കൂറിനിടെ ഉണ്ടായ രണ്ടാമത്തെ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടത്. അതേസമയം, വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 160 കവിഞ്ഞിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഭൂചലനത്തെ തുടർന്ന് മലയോര മേഖലയിലെ പല റോഡുകളും തകർന്നതിനാൽ, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ജജാർകോട്ട്, റുകും ജില്ലകളിലാണ് നാശനഷ്ടം ഏറെയും സംഭവിച്ചത്. ജനസംഖ്യ താരതമ്യേന കുറഞ്ഞ മലയോര മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. നിലവിൽ, തകർന്ന കെട്ടിടങ്ങളിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നേപ്പാൾ സൈന്യവും, പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
Also Read: തൊഴിൽ ചൂഷണത്തിന് കടിഞ്ഞാണിട്ട് ന്യൂസിലൻഡ്! തൊഴിൽ വിസ നിയമങ്ങൾ പരിഷ്കരിച്ചു
Post Your Comments