കോഴിക്കോട്; കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിനെതിരെ കെപിസിസി നടപടി കടുപ്പിച്ചു. ഷൗക്കത്തിന് വീണ്ടും നോട്ടീസ് അയച്ചു. ആര്യാടന്‍ ഷൗക്കത്ത് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി വ്യക്തമാക്കി.
Read Also: ഡിജിറ്റൽ റുപ്പി ആപ്പിൽ ഇനി ക്യുആർ കോഡ് സ്കാൻ ചെയ്തും പണമടയ്ക്കാം, പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്
ആര്യാടന്‍ ഷൗക്കത്തിന്റെത് കടുത്ത അച്ചടക്ക ലംഘനമെന്നാണ് കെപിസിസി വിലയിരുത്തല്‍. ഇന്ന് ചേര്‍ന്ന അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം.അതേസമയം, ഷൗക്കത്ത് നല്‍കിയ മറുപടിയില്‍ അച്ചടക്ക സമിതി ചേര്‍ന്നാകും തീരുമാനമെടുക്കുക. ആര്യാടന്‍ ഷൗക്കത്തിന് വീണ്ടും നോട്ടീസ് നല്‍കും.
പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം. ഫൗണ്ടേഷന്റെ പരിപാടിയില്‍ പാര്‍ട്ടി വിരുദ്ധത എന്താണ്.
എന്തിന് വേണ്ടിയാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും ഇത് പലസ്തീന് വേണ്ടി മാത്രം ഉള്ള പരിപാടിയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞിരുന്നു.
Post Your Comments