Latest NewsKeralaNews

മലബാറിലെ യാത്ര ദുരിതത്തിന് വീണ്ടും പരിഹാരമാകുന്നു! 6 ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു

ആഴ്ചകൾക്ക് മുൻപും സമാനമായ രീതിയിൽ തിരഞ്ഞെടുത്ത 8 ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു

മലബാർ മേഖലയിലെ യാത്രക്കാരുടെ ദുരിതത്തിന് വീണ്ടും പരിഹാരമൊരുക്കി ഇന്ത്യൻ റെയിൽവേ. ഇത്തവണ സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആറ് ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ഉണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്ത് ആറ് ട്രെയിനുകളിലും രണ്ട് വീതം കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. ജനറൽ കോച്ചുകളാണ് പുതുതായി എത്തിയത്. കണ്ണൂർ എക്സ്പ്രസ്, ചെറുവത്തൂർ എക്സ്പ്രസ്, സ്പെഷ്യൽ കോയമ്പത്തൂർ എക്സ്പ്രസ്, മംഗളൂരു എക്സ്പ്രസ്, സ്പെഷ്യൽ മംഗളൂരു എക്സ്പ്രസ്, കോഴിക്കോട് എക്സ്പ്രസ് എന്നിവയിലാണ് അധിക കോച്ചുകൾ.

ആഴ്ചകൾക്ക് മുൻപും സമാനമായ രീതിയിൽ തിരഞ്ഞെടുത്ത 8 ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം-വഞ്ചിനാട് എക്സ്പ്രസ്, തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ്, ഷൊർണൂർ-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നിങ്ങനെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന ട്രെയിനുകളിലാണ് അന്ന് അധിക കോച്ച് അനുവദിച്ചത്.

Also Read: കേരളത്തിൽ ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിന് തുടക്കമിടുന്നു: കരട് രൂപം ഉടൻ തയ്യാറാക്കിയേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button