Latest NewsNewsInternational

പാകിസ്ഥാനില്‍ വന്‍ ഭീകരാക്രമണം,ചാവേറുകള്‍ ഉള്‍പ്പെടെ ആറ് ഭീകരര്‍ മിയാന്‍വാലി വ്യോമതാവളത്തിനുള്ളില്‍: കനത്ത വെടിവയ്പ്പ്

ഇസ്ലാമബാദ്: പാകിസ്ഥാന്‍ വ്യോമസേനാ താവളത്തില്‍ വീണ്ടും ഭീകരാക്രമണം. പാകിസ്ഥാന്‍ പഞ്ചാബിലെ മിയാന്‍വാലിയിലെ വ്യോമസേന താവളത്തിലാണ് ചാവേര്‍ ബോംബാക്രമണമുണ്ടായത്. ചാവേറുകള്‍ ഉള്‍പ്പെടെ ആറോളം ആയുധധാരികളായ ഭീകരര്‍  വ്യോമതാവളത്തിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: വീണ്ടും ഭക്ഷ്യവിഷബാധ: കാക്കനാട്‘വീട്ടിലെ ഊണ്’ ഹോട്ടലിനെതിരെ പരാതി

എയര്‍ബേസ് അഗ്‌നിക്കിരയാക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഇതുവരെ ഒരു അക്രമി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തെഹ്രീകെ ജിഹാദ് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി.

ചാവേറുകള്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘം കോണിപ്പടികളിലൂടെയാണ് വ്യോമതാവളത്തില്‍ പ്രവേശിച്ചത്. അതിനുശേഷം ആക്രമണം നടത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിരവധി ബോംബ് സ്‌ഫോടനങ്ങള്‍ നടന്നതായി പരിസരവാസികള്‍ പറയുന്നു. ചാവേര്‍ ബോംബര്‍മാര്‍ക്കെതിരെ പാകിസ്ഥാന്‍ സൈന്യത്തിന്റെ സൈനിക നടപടി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് നടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആക്രമണം സംബന്ധിച്ച് പാകിസ്ഥാന്‍ സൈന്യം പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button