Latest NewsNewsIndia

പിതാവിന്റെ മുന്നില്‍ വെച്ച് ടീച്ചര്‍ അപമാനിച്ചു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

പിതാവിന്റെ മുന്നില്‍ വെച്ച് ടീച്ചര്‍ അപമാനിച്ചു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

 

ലക്‌നൗ: ഗുട്ക ഉപയോഗിച്ചതിന് ടീച്ചര്‍ ശാസിച്ചതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. പിതാവിന്റെ മുന്നില്‍ വെച്ച് ടീച്ചര്‍ അപമാനിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് നിഗമനം. തന്നെ സ്‌കൂളിലേക്ക് വിളിപ്പിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് മകള്‍ തൂങ്ങി മരിച്ചതെന്ന് പിതാവ് പറഞ്ഞു.

read also: സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ മികച്ച ലാഭം തരുന്ന ഈ ഫണ്ട് ഓഫറിനെ കുറിച്ച് അറിഞ്ഞോളൂ..

മകള്‍ ഗുട്കയ്ക്ക് അടിമയാണെന്ന് പറഞ്ഞാണ് ടീച്ചര്‍ പിതാവിനെ സ്‌കൂളിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് പുകയില ശീലം ഉപേക്ഷിക്കുന്നതുവരെ മകളെ ക്ലാസില്‍ കയറാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പിതാവിന് ഒപ്പം വീട്ടിലെത്തിയ പെണ്‍കുട്ടി ഉടന്‍ തന്നെ മുറിയില്‍ കയറി വാതില്‍ അകത്തു നിന്ന് പൂട്ടി. ഏറെ നേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി പുറത്തു വരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button