Latest NewsKeralaNews

അന്യസംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി അറസ്റ്റിലായി. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കൊട്ടിയം സിത്താര ജംഗ്ഷൻ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 5.6 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

Read Also: രഞ്ജുഷയ്ക്കും പങ്കാളിക്കും ഇടയില്‍ സംഭവിച്ചത്… ഗുരുതര ആരോപണവുമായി ബീന ആന്റണി രംഗത്ത്’: വ്യാജ വാർത്തയ്‌ക്കെതിരെ ബീന

പശ്ചിമ ബംഗാൾ സ്വദേശികളായ രവീന്ദ്ര ബർമ്മ (34), ഗോവിന്ദ സർക്കാർ (37) എന്നിവരെ പ്രതികളായി അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു ബിയുടെ സംഘത്തിൽ പ്രിവന്റീവ് ഓഫിസർ പ്രസാദ് , വനിതാ സിവിൽ എക്‌സൈസ് ഓഫിസർ നിജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിധിൻ, ശ്രീനാഥ്, അജീഷ്, അനീഷ്, ജൂലിയൻ, ഗോപകുമാർ, അജിത്ത് എക്‌സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ ഉണ്ടായിരുന്നു.

Read Also: സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ മികച്ച ലാഭം തരുന്ന ഈ ഫണ്ട് ഓഫറിനെ കുറിച്ച് അറിഞ്ഞോളൂ..

shortlink

Related Articles

Post Your Comments

Related Articles


Back to top button