Latest NewsNewsIndia

ഛത്തീസ്ഗഡിൽ മതപരിവർത്തനം വർധിക്കുന്നു: രൂക്ഷവിമർശനവുമായായി അമിത് ഷാ

റായ്‌പൂർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം വർധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പാവപ്പെട്ട ആദിവാസികളെ മതപരിവർത്തനം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അഴിമതി നടത്തുന്നവരാണെന്നും ഛത്തീസ്ഗഢിൽ ബിജെപിയെ അധികാരത്തിലെത്തിയാൽ അഴിമതിക്കാരെ ജയിലിലടക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

‘കോൺഗ്രസിന്റെ ഭരണത്തിന്റെ കീഴിൽ ഇവിടെ മതപരിവർത്തനം വർധിച്ചുവരികയാണ്. ഓരോ പൗരനും ഇഷ്ടമുള്ള വിശ്വാസം പിന്തുടരാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നു. പക്ഷേ, പാവപ്പെട്ട ആദിവാസികളെ മതപരിവർത്തനം ചെയ്യാൻ അവർ സർക്കാർ സംവിധാനം ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ഫലമായി, സംസ്ഥാനത്തെ പല വീടുകളിലും ഗ്രാമങ്ങളിലും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു, ക്രമസമാധാന നില വഷളായി’, അമിത് ഷാ വ്യക്തമാക്കി.

ഇവിടെ ഗർഭിണികൾക്ക് പ്രസവിക്കാൻ കഴിയില്ല, മരിക്കാനും പാടില്ല, നിയമവിരുദ്ധമാണ് ! (വീഡിയോ)

തങ്ങളുടെ സർക്കാർ ആരുടെയും മതവിശ്വാസത്തിൽ ഇടപെടില്ലെന്നും എന്നാൽ ഏതെങ്കിലും സർക്കാർ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, അത് തടയാൻ ബിജെപി കർശന നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെ കോൺഗ്രസിന്റെ ‘പ്രീപെയ്ഡ് മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച അമിത് ഷാ, സംസ്ഥാനത്തെ ഖജനാവിനെ കോൺഗ്രസ് പാർട്ടിയുടെ എടിഎമ്മാക്കി മാറ്റിയെന്നും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button