KeralaLatest NewsIndia

വീണാ വിജയൻറെ കമ്പനിയായ എക്‌സാലോജികിന് 77.60 ലക്ഷം ഈടില്ലാതെ വായ്പ നല്‍കി സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്തയുടെ കമ്പനി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജികിന് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സിഎംആര്‍എല്ലുമായി ബന്ധമുള്ള എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചു. 2016 മുതല്‍ 2019 വരെ നാല് വര്‍ഷങ്ങളിലായി ആകെ 77.60 ലക്ഷം രൂപയാണ് പെട്ടെന്ന് തിരിച്ചടക്കേണ്ട ഈടില്ലാത്ത വായ്പയായി എംപവര്‍ എക്‌സാലോജികിന് നല്‍കിയത്.

വീണാ വിജയന്‍ അനധികൃതമായി പണം വാങ്ങിയെന്ന വിവാദത്തില്‍ ഉള്‍പ്പെട്ട സിഎംആര്‍എല്ലിന്റെ ഉടമ ശശിധരന്‍ കര്‍ത്ത, ഭാര്യ ജയ കര്‍ത്ത എന്നിവര്‍ ഡയറക്ടര്‍മാരായ കമ്പനിയാണ് എംപവര്‍. 2016 ല്‍ 25 ലക്ഷം രൂപ, 2017 ല്‍ 37.36 ലക്ഷം, 2018 ല്‍ 10.36 ലക്ഷം, 2019 ല്‍ 4.88 ലക്ഷം രൂപയുമാണ് എക്‌സാലോജിക്ക് വാങ്ങിയത്. വായ്പ തിരിച്ചടച്ചതായി രേഖകളില്‍ ഇല്ല.

സിഎംആര്‍എല്ലില്‍ നിന്നും എക്‌സാലോജിക്ക് 1.72 കോടി രൂപ കൈപ്പറ്റിയത് സംബന്ധിച്ച് ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ വിവാദമായിരുന്നു. ഈ തുക നല്‍കിയ അതേ കാലയളവില്‍ തന്നെയാണ് ഈടില്ലാത്ത വായ്പയും നല്‍കിയത്.

എക്‌സാലോജിക് നഷ്ടത്തിലായിരിക്കെയാണ് ഇത്രയും വലിയ തുക വായ്പയായി അനുവദിച്ചത്. ഒരു കമ്പനിയുടെ വാര്‍ഷിക വിറ്റുവരവിന്റെ 25 ശതമാനത്തിലധികവും സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കാറില്ല. ആ സാഹചര്യത്തിലാണ് 44 ലക്ഷം രൂപ നഷ്ടത്തിലായിരുന്ന കമ്പനി വായ്പ അനുവദിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button