KeralaLatest NewsNews

വർത്തമാനകാലത്തിൽ നിർമ്മിത ബുദ്ധിക്ക് സുപ്രധാന പങ്കുണ്ട്: കേരളം അതിലേക്ക് എത്തിയിരിക്കുകയാണെന്ന് വീണാ ജോർജ്

തിരുവനന്തപുരം: വർത്തമാനകാലത്തിൽ നിർമ്മിത ബുദ്ധിക്ക് സുപ്രധാന പങ്കുണ്ടെന്നും കേരളം അതിൽ എത്തിയിരിക്കുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പും കെ ഡിസ്‌കും കൂടിയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ, അഡ്വാൻസ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ആയ ജി ഗൈറ്റർ സാധ്യമാക്കുന്നത്. ആരോഗ്യ സംവിധാനത്തിൽ ഇതുപോലെയുള്ള നൂതന ആശയങ്ങൾ നടപ്പിലാക്കാനാണ് പരിശ്രമിക്കുന്നത്. ആന്റി മൈക്രോബിയൽ റെസിസ്റ്റന്റിനെ കുറിച്ചുള്ള വിവരങ്ങൾ വളരെ വേഗത്തിൽ അറിയാൻ സാധിക്കുന്നതാണ് ആന്റിബയോഗ്രാം ആപ്ലിക്കേഷൻ ആന്റ് യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമെന്നും മന്ത്രി പറഞ്ഞു.

Read Also: ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങൾ ലഭിക്കാറുണ്ടോ? അവ നീക്കം ചെയ്യാൻ ഇക്കാര്യത്തിൽ അറിയൂ

ലോകോത്തര നിലവാരത്തിലുള്ള ആധുനിക ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സ ഉറപ്പാക്കാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച അഡ്വാൻസ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ട് ആയ ജി ഗൈറ്ററിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇതോടൊപ്പം ആന്റിബയോഗ്രാം ആപ്ലിക്കേഷൻ ആന്റ് യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം – കരിയർ ലോഞ്ചും നിർവഹിച്ചു.

ജി ഗെയ്റ്റർ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറൽ ആശുപത്രി ഇതോടെ മാറുകയാണ്. കേരള ഡെവലപ്മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) സംസ്ഥാനത്തിന്റെ വികസനത്തിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജന്റോബോട്ടിക്സിന്റെ ജി ഗെയ്റ്റർ റോബോട്ടിനെ ജനറൽ ഹോസ്പിറ്റലിൽ സ്ഥാപിച്ചത്.

സ്ട്രോക്ക്, സ്‌പൈനൽ കോർഡ് ഇഞ്ചുറി, ആക്സിഡന്റ്, പക്ഷാഘാതം, പാർക്കിൻസൺസ് രോഗം തുടങ്ങിയ നിരവധി കാരണങ്ങൾ മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും നടത്താൻ പഠിപ്പിക്കുന്ന റോബോട്ട് ആണ് ജി ഗൈറ്റർ. ഇത്തരം രോഗാവസ്ഥകൾ മൂലം നടക്കാനായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ധാരാളമുണ്ട്. ജി ഗൈറ്റർ സാങ്കേതിക വിദ്യയിലൂടെ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും, വേഗത്തിലുള്ള പുനരധിവാസത്തിലേക്ക് അവരെ നയിക്കാനും സാധിക്കും.

കേരളത്തിന്റെ സ്വന്തം സ്റ്റാർട്ടപ്പ് ആയ ജന്റോബോട്ടിക്‌സ് ആണ് ജി ഗെയിറ്റർ വികസിപ്പിച്ചത്. ജി ഗൈറ്റർ സ്ഥാപിക്കുന്നത് വഴി റീഹാബിലിറ്റേഷൻ രംഗത്ത് ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിന്റെ ആരോഗ്യരംഗം ഉയരുകയും ചെയ്യും.

വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ പാളയം രാജൻ, കെ ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ പി വി ഉണ്ണികൃഷ്ണൻ, ജന്റോബോട്ടിക്സിലെ വിമൽ ഗോവിന്ദ് എം കെ, അഫ്സൽ മുട്ടിക്കൽ, നിഖിൽ എൻ പി എന്നിവർ പങ്കെടുത്തു.

Read Also: മോശം സിനിമാ റിവ്യൂ ഒരുപാടുപേരുടെ ശ്രമങ്ങളെ ഇല്ലാതാക്കുന്നു:  അടൂര്‍ ഗോപാലകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button