KeralaLatest NewsNews

ഹൃദയം വേദനിപ്പിച്ച കേസ്: ശക്തമായ വിധി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. മോഹൻ രാജ്

 

കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം ഹൃദയം വേദനിപ്പിച്ച കേസാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ രാജ്. കുട്ടിയുടെ വിശ്വാസത്തെയാണ് പ്രതി ലംഘിച്ചത്. പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി അതിക്രൂരമായി ഉപദ്രവിച്ചു. വിചാരണ സമയത്ത് യാതൊരു കുറ്റബോധവും പ്രതിക്ക് ഇല്ലായിരുന്നു. പ്രതി എപ്പോഴും തല കുനിച്ചു മാത്രമാണ് നിന്നത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട തന്റെ വീഡിയോ പോലും പ്രതി നിഷേധിച്ചു. കേസിൽ ശക്തമായ വിധി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. മോഹൻ രാജ് പറഞ്ഞു.

26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി പ്രസ്താവിക്കുന്നത്. കൊലപാതകവും
ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്.

ജൂലൈ 28 നായിരുന്നു ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്ന കേസിൽ ഒക്ടോബര്‍ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി മിന്നല്‍ വേഗത്തില്‍ വിധി പറയുന്നത്. ബിഹാര്‍ സ്വദേശി അസ്‍ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷവരെ ലഭിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button