എരുമേലി: ശബരിമല മണ്ഡല മഹോത്സവത്തിന്റെ മുന്നോടിയായി എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായം വാറ്റ് നടത്തിയ രണ്ടുപേർ പിടിയിൽ. കണമല എഴുകുംമൺ സ്വദേശി വാക്കയിൽ പ്രസാദ്, കരോട്ട്വെച്ചൂർ ജോജാ കെ. തോമസ് എന്നിവരാണ് പിടിയിലായത്.
Read Also : ‘ഇപ്പോഴത്തെ തലമുറ ഫുൾ വയലൻസ്, തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്പം മാറി’: കമൽ
എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് പാർട്ടി എരുമേലി, മുക്കൂട്ടുതറ, കണമല, എയ്ഞ്ചൽവാലി ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടയിൽ ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് വാക്കയിൽ പ്രസാദിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഒരു ലിറ്റർ ചാരായം, 60 ലിറ്റർ കോട എന്നിവ കണ്ടെടുത്തിട്ടുണ്ട്.
മറ്റൊരു പരിശോധനയിൽ പ്രസാദിന്റെ കൂട്ടാളിയും പ്രദേശവാസിയുമായ കരോട്ട്വെച്ചൂർ ജോജോ കെ. തോമസിന്റെ വീട്ടിൽ നിന്നു നാല് ലിറ്റർ ചാരായം, 60 ലിറ്റർ കോട, 15 ലിറ്റർ പനംകള്ള്, ഗ്യാസ് സിലിണ്ടർ, ഗ്യാസ് സ്റ്റൗ, വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ അനു വി. ഗോപിനാഥ്, നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് രാജ്, നിമേഷ്, പ്രദീപ്, ശ്യാം ശശിധരൻ, ഡ്രൈവർ അനിൽ എന്നിവരും പങ്കെടുത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments