KozhikodeLatest NewsKeralaNattuvarthaNews

ദ​ളി​ത് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും പിഴയും

ന​ടു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​റോ​ക്ക​ണ്ടി ദാ​മോ​ദ​ര​നെ(72)​യാ​ണ് കോടതി ശിക്ഷിച്ചത്

നാ​ദാ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് ദളി​ത് പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ വയോധിക​ന് ഒ​മ്പ​തു വ​ർ​ഷം ക​ഠി​ന​ത​ട​വും 55,000 രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. ന​ടു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​റോ​ക്ക​ണ്ടി ദാ​മോ​ദ​ര​നെ(72)​യാ​ണ് കോടതി ശിക്ഷിച്ചത്. നാ​ദാ​പു​രം അ​തി​വേ​ഗ പോ​ക്സോ കോ​ട​തിയാണ് ശി​ക്ഷ വിധിച്ച​ത്. പോ​ക്സോ കോ​ട​തി ജ​ഡ്ജി എം. ​ശു​ഹൈ​ബ് ആണ് ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : പ്രതിദിനം 87 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? സ്ത്രീകൾക്ക് മാത്രമായുള്ള എൽഐസിയുടെ ഈ പ്ലാനിനെക്കുറിച്ച് അറിയൂ

അ​തി​ജീ​വി​ത​യാ​യ പെ​ൺ​കു​ട്ടി​ക​ൾ പ്ര​തി​യു​ടെ ക​ട​യി​ൽ പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ൾ മ​ക​ന്റെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് കോടതി വിധി. പോ​ക്സോ, പ​ട്ടി​ക​ജാ​തി/ വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പേ​രാ​മ്പ്ര പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ എ.​എ​സ്.​പി ടി.​കെ. വി​ഷ്ണു​ പ്ര​ദീ​പ്, ഡി​വൈ.​എ​സ്.​പി വി.​വി. ല​തീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ കേ​സി​ൽ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button